ക്രിക്കറ്റ് ഫണ്ട് ക്രമക്കേട്: ഫാറൂഖ് അബ്ദുല്ലക്കെതിരെ കുറ്റപത്രം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷെൻറ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഉൾപ്പെടെ നാലു പേർക്കെതിരെ സി.ബി.െഎ ശ്രീനഗറിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം ഫയൽചെയ്തു.
ക്രിമിനൽ ഗൂഢാലോചന ചുമത്തിയാണ് ഫാറൂഖ് അബ്ദുല്ല, ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡൻറ് മുഹമ്മദ് സലീംഖാൻ, മുൻ ജനറൽ സെക്രട്ടറി അഹ്സാൻ അഹമ്മദ് മിർസ, മുൻ ട്രഷറർ ബഷീർ അഹമ്മദ് മിസ്ഗർ, ജമ്മു-കശ്മീർ ബാങ്കിലെ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം.
സംസ്ഥാനത്തെ ക്രിക്കറ്റ് സൗകര്യങ്ങൾ വർധിപ്പിക്കാൻ 2002 മുതൽ 2011 വരെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് 112 കോടി നൽകിയിരുന്നു.
എന്നാൽ, പ്രതികൾ 43.69 കോടി വകമാറ്റി ദുരുപയോഗം ചെയ്തെന്നാണ് കേസ്.
