Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശനിക്ഷേപ നിയമങ്ങൾ ലംഘിച്ചു; എൻ.ഡി.ടി.വിക്കെതിരെ പുതിയ കേസുമായി സി.ബി.ഐ
text_fieldsbookmark_border
ന്യൂഡൽഹി: വിദേശനിയമങ്ങൾ ലംഘിച്ചതിന് എൻ.ഡി.ടി.വിക്കെതിരെ കേസുമായി സി.ബി.ഐ. സ്ഥാപനത്തിനും പ്രൊമോട്ടർമാരായ പ് രണോയ്് റോയ്, രാധിക റോയ്, സി.ഇ.ഒ വിക്രമാദിത്യ ചന്ദ്ര തുടങ്ങിയവർക്കെതിരെയാണ് കേസ്.
2004 മുതൽ 2010 വരെയുള്ള കാലയളവിൽ 32 ഉപസ്ഥാപനങ്ങൾ എൻ.ഡി.വി രജിസ്റ്റർചെയ്തിട്ടുണ്ട്. ഹോളണ്ട്, യു.കെ, ദുബൈ, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥാപനങ്ങളിൽ പലതും രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഈ സ്ഥാപനങ്ങളിലൂടെ വ്യവസായ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
വിദേശരാജ്യങ്ങളിൽ നിന്ന് കള്ളപ്പണം എത്തിക്കുന്നതിനുള്ള കടലാസ് കമ്പനികൾ മാത്രമാണ് ഇതെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
Next Story
