Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി സർക്കാർ 1,000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ സി.ബി.ഐ അന്വേഷണം
text_fieldsbookmark_border
Representative Image
ന്യൂഡൽഹി: ട്രാൻസ്പോർട്ട് കോർപറേഷനു വേണ്ടി ഡൽഹി സർക്കാർ 1,000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിനെക്കുറിച്ച് സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ശിപാർശ. ബസുകൾ വാങ്ങിയതിലും വാർഷിക അറ്റകുറ്റപ്പണിയുടെ കരാറിലും ബി.ജെ.പി അഴിമതി ആരോപിച്ചിരുന്നു.
ലഫ്. ഗവർണർ അനിൽ ബൈജാൽ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു.
നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നും അറ്റകുറ്റപ്പണി കരാർ റദ്ദാക്കണമെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞു.
എന്നാൽ, കേന്ദ്രം നിയോഗിച്ച കമ്മിറ്റി പക്ഷപാതപരമായി പെരുമാറിയെന്ന് ആം ആദ്മി പാർട്ടി സർക്കാർ കുറ്റപ്പെടുത്തി.
Next Story

