സി.ബി.എസ്.ഇ 12ാം ക്ലാസ് പുനഃപരീക്ഷ ഇന്ന്
text_fieldsന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധെപ്പട്ട് റദ്ദാക്കിയ സി.ബി.എസ്.ഇ 12ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷ ഇന്ന് നടക്കും. മാർച്ച് 28ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇന്നത്തെ പരീക്ഷക്ക് നിലവിൽ ലഭിച്ച ഹാൾടിക്കറ്റുമായി നേരത്തെ പരീക്ഷയെഴുതിയ കേന്ദ്രത്തിൽ ഹാജരാവണമെന്ന് സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ അധികൃതർ അറിയിച്ചു. ഇൗ പരീക്ഷയുടെ കൂടെ 10ാം തരത്തിലെ കണക്ക് പരീക്ഷ പേപ്പർ ചോർന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പുനഃപരീക്ഷ നടത്തുന്ന കാര്യത്തിൽ അധികൃതർ തീരുമാനമെടുത്തിട്ടില്ല. ചോദ്യപേപ്പറുകൾ ചോർന്നതിനെതുടർന്ന് രാജ്യത്തിെൻറ വിവിധയിടങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
