സി.ബി.എസ്.ഇ പ്ളസ് ടു ഫലം പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകുക. മോഡറേഷൻ മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. 11 ലക്ഷത്തോളം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്.
ഈ വര്‍ഷം കൂടി വിദ്യാർഥികള്‍ക്ക് മോഡറേഷന് നല്കാന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ മോഡറേഷൻ അവസാനിപ്പിക്കാൻ സി.ബി.എസ്.ഇയും 32 വിദ്യാഭ്യാസ ബോർഡുകളും ധാരണയിലെത്തിയിരുന്നു. എന്നാൽ, വിദ്യാർഥികൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകാതെ പരീക്ഷ കഴിഞ്ഞ ശേഷം മോഡറേഷൻ ഇല്ലെന്ന് പ്രഖ്യാപിച്ചത് ഏകപക്ഷീയമാണെന്ന് നിരീക്ഷിച്ച ഡൽഹി ഹൈകോടതി, ഈ വർഷം മോഡറേഷൻ തുടരണമെന്ന് ഉത്തരവിട്ടിരുന്നു.
