ഏക സിവിൽ കോഡ് ചർച്ചയാക്കാൻ കേന്ദ്ര നീക്കം
text_fieldsന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ നിയമവശങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ നിയമമന്ത്രി കിരൺ റിജിജു, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരുമായി ചർച്ച നടത്തി. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യതകൾ നിയമ കമീഷന്റെ പരിശോധനക്ക് വിട്ടിരിക്കേത്തന്നെയാണിത്.
കർണാടകത്തിൽ അടക്കം തെരഞ്ഞെടുപ്പു കളത്തിൽ ചർച്ച ഉയർത്തിക്കൊണ്ടു വരാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് കരുതുന്നു. ബി.ജെ.പിയുടെ വാഗ്ദാനങ്ങളിൽ ഒന്നാണെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഏക സിവിൽകോഡുമായി ബന്ധപ്പെട്ട പാർലമെന്റിലെ നിയമനിർമാണം എളുപ്പമല്ല. നിയമ കമീഷനാകട്ടെ, നിയമവശങ്ങളിൽ പരിശോധന തുടങ്ങിയിട്ടില്ല.

