പ്രയാഗ്രാജിന് കേന്ദ്ര അംഗീകാരം
text_fieldsന്യൂഡൽഹി: അലഹബാദിെൻറ പേരുമാറ്റി പ്രയാഗ്രാജ് എന്നാക്കിയ ഉത്തർപ്രദേശ് സർക്കാർ തീരുമാനത്തിന് കേന്ദ്ര സർക്കാറിെൻറ അംഗീകാരം. കുംഭമേളക്ക് രണ്ടാഴ്ച ബാക്കിനിൽക്കെയാണ് തിരക്കിട്ട് കേന്ദ്രം അംഗീകാരം നൽകിയത്.
രണ്ടു മാസം മുമ്പാണ് അലഹബാദ് പുനർനാമകരണം ചെയ്തത്. ഇത്തവണ ‘പ്രയാഗ്രാജിൽ’ കുംഭമേള നടത്തുക എന്നത് ബി.െജ.പി സർക്കാറിെൻറ ലക്ഷ്യമായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് നഗരം, ഗ്രാമം എന്നിങ്ങനെ ഇരുപത്തഞ്ചിലേറെ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയെ അയോധ്യ എന്നാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
