ഇന്ത്യയിൽ കുടുങ്ങിയ പാക്പൗരൻമാരെ മേയ് അഞ്ചിന് തിരിച്ചയക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പാക് പൗരൻമാരെ അത്താരി-വാഗ അതിർത്തി വഴി അടുത്താഴ്ചയോടെ തിരിച്ചെത്തിക്കും. കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ 190ലേറെ പാക്പൗരൻമാരാണ് ഇന്ത്യയിൽ കുടുങ്ങിയത്. ഇവരെ മേയ് അഞ്ചിന്തിരിെച്ചത്തിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.
ആദ്യമായാണ് വലിയ സംഘത്തെ ഒന്നിച്ച് അതിർത്തി കടത്താെനാരുങ്ങുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ചത്തിസ്ഗഡ്, പശ്ചിമബംഗാൾ, ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കുടുങ്ങിയവ 193 പേരെയാണ് തിരിച്ചെത്തിക്കുക.
ചൊവ്വാഴ്ചയോടെ കൂടുതൽ പേരെയും പഞ്ചാബിലെ അത്താരി അതിർത്തി വഴി റോഡ്മാർഗമാണ് യാത്രയാക്കുക. ഏപ്രിലിലും ഡൽഹി, ഹരിയാന, പഞ്ചാബ്,ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാക്പൗരൻമാരെ ചെറുസംഘങ്ങളായി തിരിച്ചയച്ചിരുന്നു.
