ചെന്നൈ കോയേമ്പട് മാർക്കറ്റ് തുറന്നു
text_fieldsചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ കോയേമ്പട് മൊത്ത മാർക്കറ്റ് നാലുമാസത്തെ ഇടവേളക്കുശേഷം വെള്ളിയാഴ്ച മുതൽ ഭാഗികമായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെപ്റ്റംബർ 18 മുതൽ ധാന്യ-പലചരക്ക് കടകളും 28 മുതൽ പഴം, പൂവ്, പച്ചക്കറി കടകളുമാണ് തുറന്നു പ്രവർത്തിക്കുക.
രാജ്യത്തെ ഏറ്റവും വലിയ മൊത്ത വിപണികളിലൊന്നായ കോയേമ്പട് മാർക്കറ്റ് കേന്ദ്രമായി കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്നാണ് മേയ് അഞ്ചിന് അടച്ചുപൂട്ടിയത്. തുടർന്ന് മാർക്കറ്റ് തിരുമഴിസൈ എന്നയിടത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നുവെങ്കിലും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും പ്രയോജനകരമായില്ല.
കുറഞ്ഞ എണ്ണത്തിലുള്ള കടകൾ മാത്രമാണ് ഇൗ താൽക്കാലിക കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നത്. കോയേമ്പട് ക്ലസ്റ്റർ മുഖേന മൂവായിരത്തിലധികം പേർക്കാണ് കോവിഡ് ബാധിച്ചത്.

