നാലാമതും പെൺകുട്ടി; പിതാവും മുത്തശ്ശിയും ചേർന്ന് കൊലപ്പെടുത്തി
text_fieldsചെന്നൈ: നാലാമതും പെൺകുട്ടി ജനിച്ചതിനെ തുടർന്ന് പിതാവും മുത്തശ്ശിയും ചേർന്ന് കൊലപ്പെടുത്തി. മധുരക്ക് സമീപമാണ് സംഭവം. നാലുദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസിൽ പിതാവും മുത്തശ്ശിയും അറസ്റ്റിലായിട്ടുണ്ട്.
മധുര ചോഴവന്താൻ തവമണി- ചിത്ര ദമ്പതികൾക്ക് ജനിച്ച പെൺകുഞ്ഞാണ് ഞായറാഴ്ച ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. അസുഖം മൂലം മരിച്ചതായാണ് സമീപവാസികളോട് പറഞ്ഞത്. കുഞ്ഞിെൻറ മാതാവ് വീട്ടിലില്ലാത്ത സന്ദർഭത്തിലാണ് തവമണിയും (35) മാതാവ് പാണ്ടിയമ്മാളും (60) ചേർന്ന് കള്ളിച്ചെടിയുടെ പാൽനൽകി കുഞ്ഞിനെ കൊന്നത്.
മൃതദേഹം വൈഗൈ പുഴയോരത്ത് രഹസ്യമായി സംസ്കരിച്ചു. കുടുംബത്തിൽ കടുത്ത ദാരിദ്ര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ നാലാമതും പെൺകുഞ്ഞ് ജനിച്ചതാണ് കൃത്യം നടത്താൻ കാരണമായതെന്ന് തവമണി പൊലീസിനോട് പറഞ്ഞു.
