Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യസഭയിൽ ഇന്ന് ചോദ്യോത്തരവേള ഇല്ല
text_fieldsbookmark_border
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിൽ ചർച്ച നടക്കാനിരിക്കെ രാജ്യസഭയിൽ ഇന്ന് ചോദ്യോത്തരവേള ഒഴിവാക്കും. പൗരത്വ ബിൽ 12 മണിക്കാണ് സഭ ചർച്ച ചെയ്യുക. ബില്ലിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം വ്യാപകമാകുകയും ലോക്സഭയിൽ അനുകൂലിച്ച് വോട്ടു ചെയ്ത കക്ഷികളിൽ അഭിപ്രായഭിന്നത ഉടലെടുക്കുകയും ചെയ്തതിനിടയിലാണ് ബിൽ ചർച്ചയാവുക.
തിങ്കളാഴ്ച വിവാദ പൗരത്വ ഭേദഗതി ബിൽ 80നെതിരെ 311 വോട്ടിനാണ് ലോക്സഭ പാസാക്കിയത്. എന്നാൽ, എതിർത്തു വോട്ടു ചെയ്തതിലേറെ അംഗങ്ങൾ ലോക്സഭയിൽ ഹാജരായിരുന്നില്ല. എൻ.ഡിഎക്ക് പുറത്തായ ശിവസേന ലോക്സഭയിൽ അനുകൂലിച്ച് വോട്ടു ചെയ്തെങ്കിലും രാജ്യസഭയിൽ എതിർക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Next Story
