Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

text_fields
bookmark_border
Subhash Chander
cancel

ശ്രീനഗര്‍: ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ ബട്ടാല്‍ സെക്ടറില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഉത്തർപ്രദേശിലെ ഹാഥറസ് സ്വദേശിയായ, ലാൻസ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്.

പൂഞ്ച് അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ചെറുക്കുന്നതിനിടെ, ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ​ഗുരുതര പരിക്കേറ്റ സൈനികൻ ചികിത്സയിലിക്കെ രാത്രിയാണ് മരിച്ചത്.

24 മണിക്കൂറിനുള്ളിൽ ജമ്മു മേഖലയിൽ രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഉണ്ടായത്. തിങ്കളാഴ്ച ഡിഫൻസ് ഗാർഡിന്റെ വീട് തീവ്രവാദികൾ ആക്രമിച്ചിരുന്നു. പ്രദേശത്ത് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൈനികരെയും പാരാ സ്പെഷൽ ഫോഴ്സ് കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ 45 ദിവസത്തിനിടെ, ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥരും ഒമ്പത് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കേറ്റു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Clashes Again in Kashmir; The soldier died a heroic death
Next Story