Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുമാറ്റച്ചട്ടം ലംഘിച്ചു; മോദിക്കെതിരെ അന്വേഷണം
text_fieldsbookmark_border
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതി രെ കോൺഗ്രസ് നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. അഹ്മദാബാദിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറോട് പരാതി അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഗുജറാത്ത് തെരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥൻ എസ്. മുരളീകൃഷ്ണ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ വോട്ടു ചെയ്യാൻ റാണിപ് മേഖലയിലെ ബൂത്തിലേക്ക് തുറന്ന ജീപ്പിൽ വന്നുവെന്നും ഇരുവശത്തും ജനങ്ങൾ തടിച്ചു കൂടിയിരുന്നുവെന്നും പരാതിയിലുണ്ട്. വോട്ട് ചെയ്തശേഷം ബൂത്തിൽനിന്ന് കുറച്ച് മാറി മോദി മാധ്യമങ്ങളോട് സംസാരിച്ചു. തുടർന്ന് റോഡ്ഷോ നടത്തിയതായും പരാതിയിൽ പറയുന്നു.
Next Story
