Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാണിജ്യ സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു; കൂട്ടിയത് 72.50 രൂപ
text_fieldsbookmark_border
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് വർധിപ്പിച്ചത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് ഇപ്പോൾ 1623 രൂപയായി വില.
വാണിജ്യ സിലിണ്ടറിന് ഈ വർഷം 303 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചിട്ടില്ല. ജൂലൈയിൽ 25.50 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 834.50 രൂപയാണ് വില.
Next Story

