Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമനവമി യാത്രക്കിടെ ബംഗാളിൽ വീണ്ടും സംഘർഷം; ബി.ജെ.പി എം.എൽ.എക്ക് പരിക്ക്

text_fields
bookmark_border
രാമനവമി യാത്രക്കിടെ ബംഗാളിൽ വീണ്ടും സംഘർഷം; ബി.ജെ.പി എം.എൽ.എക്ക് പരിക്ക്
cancel

ഹൂഗ്ലി: ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന രാമനവമി ഘോഷയാത്രക്കിടെ പശ്ചിമ ബംഗാളിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം ഹൗറയിൽ ഉണ്ടായ സംഘർഷത്തിന് പിറകെയാണ് 40 കിലോമീറ്റർ അകലെ ഹൂഗ്ലിയിലും സംഘർഷം ഉണ്ടായത്.

ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. ഇതിനിടെ വ്യാപക കല്ലേറുണ്ടാവുകയായിരുന്നു. സംഘർഷത്തിൽ ബി.ജെ.പി എം.എൽ.എ ബിമൻ ഘോഷിന് പരിക്കേറ്റു.

യാ​ത്ര​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യ​താ​യി ബി.​​ജെ.​പി ആ​രോ​പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ൽ വ്യാ​പ​ക കൊ​ള്ള​യും തീ​വെ​പ്പു​മു​ണ്ടാ​യി. അ​ക്ര​മ​ത്തി​നു ​പി​ന്നി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സു​കാ​ന്ത മ​ജും​ദാ​ർ ആ​രോ​പി​ച്ചു.

അതേസമയം, കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ ഹൗറയിൽ സ്ഥിതി ശാന്തമായി. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം നിലവിലുണ്ട്. കടകൾ തുറക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്യുന്നുണ്ട്. സംഘർഷത്തെ തുടർന്ന് പൊലീസ് വാഹനം അടക്കം നിരവധി വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ കലാപകാരികൾ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Conflict again in Bengal during Ram Navami Yatra; BJP MLA injured
Next Story