ബി.ജെ.പി ജനാധിപത്യത്തെ കശാപ്പുചെയ്ത ‘വാടകക്കൊലയാളി’ –കോൺഗ്രസ്
text_fieldsമുംബൈ: ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ ്തത് ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത അധ്യായമാണെന്നും ജനാധിപത്യത്തെ കശാപ്പുചെയ് ത വാടകക്കൊലയാളിയാണ് ബി.ജെ.പിയെന്നും കോൺഗ്രസ്. സംസ്ഥാനത്ത് കോൺഗ്രസ്, എൻ.സി.പി, ശിവസേന സഖ്യം നയിക്കുന്ന സർക്കാർ അധികാരത്തിൽ വരുമെന്നും പാർട്ടി പ്രത്യാശ പ്രകടിപ്പിച്ചു.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ ‘ഹിറ്റ്മാനാ’ണ് താനെന്ന് ഗവർണർ വീണ്ടും തെളിയിച്ചതായും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജനം നൽകിയ വിധി പിച്ചിച്ചീന്തിയ ദുര്യോധനനും ശകുനിയുമാണ് ബി.ജെ.പിയും അജിത് പവാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
