Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് നേതാവ് കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ബി.ജെ.പിയിലേക്ക്

text_fields
bookmark_border
കോൺഗ്രസ് നേതാവ് കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ബി.ജെ.പിയിലേക്ക്
cancel

ചണ്ഡീഗഡ്: ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ബി.ജെ.പിയിൽ ചേർന്നു. ചൊവ്വാഴ്ച ഇരുവരും കോൺ​ഗ്രസിൽനിന്നും പ്രാഥമിക അം​ഗത്വം രാജിവെച്ചിരുന്നു. കോൺ​ഗ്രസിന്റെ സംസ്ഥാന ഘടകം ചില വ്യക്തികളുടെ കുത്തകാധികാരമായി മാറിക്കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

“ഞാൻ കോൺഗ്രസിൻ്റെ അർപ്പണബോധമുള്ള പ്രവർത്തകയായിരുന്നു. കോൺഗ്രസിനായി ഞാൻ കഠിനാധ്വാനം ചെയ്തു. എന്നാൽ ഏതാനും വർഷങ്ങളായി ഹരിയാന കോൺഗ്രസ് വ്യക്തി കേന്ദ്രീകൃത പാർട്ടിയായി മാറുന്നത് ശ്രദ്ധയിൽപ്പെട്ടു. മുതിർന്ന നേതാക്കൾ പോലും പാർട്ടി വിടുന്നത് നേതൃത്വം കാരണമാണ്. രാജി തീരുമാനം എന്റെ അനുയായികൾക്ക് നീതി ലഭിക്കണം എന്നതിനാലാണ്“ -കിരൺ ചൗധരി പറഞ്ഞു.

ഹരിയാന മുൻ മുഖ്യമന്ത്രി ബൻസി ലാലിൻ്റെ മരുമകളും ഭിവാനി ജില്ലയിലെ തോഷാമിൽ നിന്നുള്ള സിറ്റിങ് എം.എൽ.എയുമാണ് കിരൺ ചൗധരി. കോൺഗ്രസിൻ്റെ ഹരിയാന യൂണിറ്റിൻ്റെ വർക്കിങ് പ്രസിഡൻ്റായിരുന്നു ശ്രുതി ചൗധരി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress leaders along with supporters joined BJP
Next Story