ജെ.ഡി.എസ് സ്ഥാനാർഥികളെ കോൺഗ്രസ് നേതാക്കൾ തടയുന്നു -കുമാരസ്വാമി
text_fieldsബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് സ്ഥാനാർഥികൾക്ക് മുന്നിൽ ചില കോൺഗ്രസ് നേതാക്കൾ തടസം സൃഷ്ടി ക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.
ചില കോൺഗ്രസ് നേതാക്കൾ ജെ.ഡി.എസ് സ്ഥാനാർഥിക ളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. അതുപോലെ തിരിച്ച് ചെയ്യാൻ ജെ.ഡി.എസ് പ്രവർത്തകരെ അനുവദിക്കില്ല. രാജ്യമാണ് പ്രധാനം. സഖ്യ കക്ഷിയായ കോൺഗ്രസ് ജെ.ഡി.എസ് സ്ഥാനാർഥികളെ പിറകോട്ട് വലിച്ചാലും അവർക്ക് അനുവദിച്ച 20 സീറ്റുകളിലും തങ്ങളുടെ പ്രവർത്തകർ അങ്ങനെ ചെയ്യില്ല - കുമാര സ്വാമി മാണ്ഡ്യയിൽ പറഞ്ഞു.
കോൺഗ്രസ് ലോക് സഭാ എം.പി മുദ്ദഹനുമെ ഗൗഡ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കുമാരസ്വാമി നേരത്തെ ആരോപിച്ചിരുന്നു. വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണ് ചിലരുടെ പ്രവർത്തനങ്ങളെന്നും കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കൽ അവരുടെ ഉത്തരവാദിത്തമാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
