Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമത ബാനർജി ഇന്ത്യയുടെ പ്രധാനമന്ത്രിയാവണ​മെന്ന് തൃണമൂൽ എം.പി

text_fields
bookmark_border
മമത ബാനർജി ഇന്ത്യയുടെ പ്രധാനമന്ത്രിയാവണ​മെന്ന് തൃണമൂൽ എം.പി
cancel

കൊൽക്കത്ത: മമത ബാനർജി ഇന്ത്യയുടെ പ്രധാനമ​ന്ത്രിയാവണമെന്ന പ്രസ്താവനയുമായി തൃണമൂൽ എം.പി ശതാബ്ദി റോയ്. അധികാരത്തിന് വേണ്ടിയല്ല ജനാധിപത്യവും മതേതരത്വവും സാമൂഹിക നീതിയും സംരക്ഷിക്കുന്നതിനാണ് കോൺഗ്രസ് പോരാട്ടമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ വ്യക്തമാക്കിയതിന് പിന്നാലെയാണ് തൃണമൂൽ എം.പിയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസം നടന്ന വിശാല പ്രതിപക്ഷ യോഗത്തിന് ശേഷം ഖാർഗെ ട്വിറ്ററിലെഴുതിയ കുറിപ്പിലാണ് അധികാരം നേടുകയല്ല കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്. 26 പാർട്ടികൾ യോഗത്തിനെത്തിയതിൽ സന്തോഷമുണ്ട്. നമുക്ക് ഇപ്പോൾ 11 സംസ്ഥാനങ്ങളിൽ ഭരണമുണ്ട്. ബി.ജെ.പിക്ക് ഒറ്റക്ക് 303 സീറ്റ് പോലും ലഭിക്കില്ല. സഖ്യത്തിലുള്ളവരുടെ വോട്ട് നേടി അധികാരത്തിലെത്തിയതിന് ശേഷം അവരെ പുറംതള്ളുകയാണ് ബി.ജെ.പി രീതി.

ഓരോ സംസ്ഥാനത്തുമെത്തി മുമ്പ് സഖ്യത്തിലുണ്ടായിരുന്നവരുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ ബി.ജെ.പി നേതാക്കൾ ചെയ്യുന്നതെന്നും ഖാർഗെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കായി കോൺഗ്രസ് താൽപര്യം പ്രകടിപ്പിച്ചില്ലെങ്കിൽ മമത തൽസ്ഥാനത്തേക്ക് വ​രട്ടെയെന്ന നിലപാട് തൃണമൂൽ എം.പി അറിയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress not in race, we would like Mamata for PM's post: TMC MP
Next Story