പാർട്ടിയാണ് വലുതെന്ന് സചിനെ ഓർമിപ്പിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിക്കാതെ ഐക്യമുണ്ടാക്കാൻ പറ്റില്ലെന്ന് സൂചന നൽകിയ രാജസ്ഥാനിലെ യുവനേതാവ് സചിൻ പൈലറ്റിന് മറുപടിയുമായി കോൺഗ്രസ്.
എല്ലാറ്റിനും മേലെ പാർട്ടിയാണെന്നും, നിയമസഭ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ കോൺഗ്രസ് മുന്നോട്ടു പോകുമെന്നും പാർട്ടി വക്താവ് ജയ്റാം രമേശ് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റും ചർച്ച നടത്തിയതാണ്. അതിലെ ധാരണകൾ അനുസരിച്ച് മുന്നോട്ടു പോകും.
രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും. പറന്ന് പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കർണാടകത്തിൽ കിട്ടിയ തിരിച്ചടി രാജസ്ഥാനിലും കിട്ടുമെന്ന് ജയ്റാം രമേശ് കൂട്ടിച്ചേർത്തു.

