Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമ​ന്ത്രിയായതിനു ശേഷം എന്തിനാണ് ഇങ്ങ​നെയൊരു നിലപാട്; ഉമർ അബ്ദുല്ലക്കെതിരെ കോൺഗ്രസ്

text_fields
bookmark_border
Rahul Gandhi, Omar Abdullah
cancel

ന്യൂഡൽഹി: ​തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോൾ മാ​ത്രം, ഇ.വി.എമ്മിനെ കുറ്റം പറയുന്ന സമീപനം ശരിയല്ലെന്ന ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ നിലപാടിനെതി​രെ ​കോൺഗ്രസ്. ഇൻഡ്യ സഖ്യത്തിലെ അണിയാണ് ഉമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസും. ഇ.വി.എമ്മുകളുടെ സുതാര്യതയെ കുറിച്ച് സമാജ് വാദി പാർട്ടി, എൻ.സി.പി(ശരദ് പവാർ വിഭാഗം),ശിവസേന(യു.ബി.ടി എന്നീ പാർട്ടികൾ സംശയം പ്രകടിപ്പിക്കുമ്പോൾ ഉമർ അബ്ദുല്ല ഇത്തരമൊരു നിലപാട് പുലർത്താൻ പാടില്ലെന്നാണ് ​കോൺഗ്രസിന്റെ വിമർശനം.

ഇ.വി.എമ്മുകളെ കുറിച്ചുള്ള ഉമർ അബ്ദുല്ലയു​ടെ മുൻ നിലപാട് മുഖ്യമന്ത്രിയായ ​​ശേഷം മാറിയത് എങ്ങ​നെയാണെന്ന് കോൺഗ്രസ് എം.പി മണിക്കം ടാഗോർ ചോദിച്ചു.''സമാജ് വാദി പാർട്ടിയും എൻ.സിപിയും ശിവസേനയും ഇ.വി.എമ്മിനെതി​രെ സംസാരിക്കുമ്പോൾ താങ്കൾ വസ്തുതകൾ പരിശോധിക്കണം. മുഖ്യമന്ത്രിയായ ശേഷം ഞങ്ങളുടെ അണിയായ ഒരാൾക്ക് എന്തിനാണ് ഇങ്ങനെ​യൊരു സമീപനം.''-എന്നായിരുന്നു മണിക്കം ടാഗോറിന്റെ എക്സ് ​പോസ്റ്റ്.

വോട്ടുയന്ത്രം ഉപയോഗിച്ച് മത്സരിച്ച് ജയിക്കുമ്പോൾ ആഘോഷമാക്കുകയും മാസങ്ങൾക്ക് ശേഷം ജനവിധി എതിരായപ്പോൾ വോട്ടുയന്ത്രത്തെ അംഗീകരിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് ഉമർ അബ്ദുല്ല അഭിപ്രായപ്പെട്ടത്. വോട്ടുയന്ത്രത്തോട് എതിർപ്പുണ്ടെങ്കിൽ എന്നും അതേ നിലപാടായിരിക്കണം. വോട്ടുയന്ത്രത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അ​ദ്ദേഹം പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ​പരാജയപ്പെടുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയും ചെയ്ത സ്വന്തം അനുഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. താൻ ഒരിക്കലും വോട്ടുയന്ത്രത്തെ കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ വിസ്ത പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചത് മികച്ച ആശയമാണെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress vs Omar Abdullah on EVMs
Next Story