Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ 106 പേർക്ക് രോഗബാധ; മരണം മൂന്ന്
text_fieldsbookmark_border
മഹാരാഷ്ട്രയിൽ 106 പേർക്ക് രോഗബാധ; മരണം മൂന്ന് മുംബൈ: നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാ ധയുള്ളവരുടെ എണ്ണം മഹാരാഷ്ട്രയിൽ106 ആയി. പൂനെയിലും സതാറയിലുമാണ് ചൊവ്വാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പെറു, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് രോധബാധ.
കസ്തൂർബ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 65കാരൻ കഴിഞ്ഞ ദിവസം മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.
വൈറസ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 22 മുതൽ മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ നിലവിൽ വന്നിരുന്നു. മുംബൈ സബർബൻ റെയിൽ ഉൾപ്പെടെയുള്ള പൊതുഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
Next Story
