Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈയിൽ മാർച്ച് 31 വരെ ഓഫീസുകൾ അടച്ചിടും
text_fieldsbookmark_border
മുംബൈ: കോവിഡ് 19 വൈറസ് ബാധയെ ചെറുക്കാൻ കടുത്ത നടപടികളുമായി മഹാരാഷ്ട്ര സർക്കാർ. മുംബൈ നഗരത്തിലെ മുഴുവൻ ഓഫീസ ുകളും അടച്ചിടാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശം നൽകി. മുംബൈക്ക് പുററെ പൂനെ, പിംപരി-ചിഞ്ചവാദ്, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും ഓഫീസുകളുടെ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അവശ്യസേവനങ്ങൾക്കും പൊതുഗതാഗതത്തിനും നഗരങ്ങളിൽ വിലക്കുണ്ടാവില്ല. ബാങ്കുകൾ പതിവ് പോലെ പ്രവർത്തിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഡൽഹിയിൽ മാളുകൾ അടച്ചിടാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശം നൽകി. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റുള്ളവ അടച്ചിടാനാണ് നിർദേശം.
Next Story
