Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വവർഗാനുരാഗികളുടെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം തള്ളി കോടതി
text_fieldsbookmark_border
Listen to this Article
അലഹബാദ്: സ്വവർഗാനുരാഗികളായ രണ്ടു സ്ത്രീകൾ തമ്മിലെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം തള്ളി അലഹബാദ് ഹൈകോടതി. ഹിന്ദു വിവാഹനിയമത്തിന് ഇത് എതിരല്ലെന്ന ഇരുവരുടെയും ആവശ്യവും കോടതി അംഗീകരിച്ചില്ല.
സ്വവർഗവിവാഹം ഇന്ത്യൻ സംസ്കാരത്തിനും ഇന്ത്യയിലെ മതങ്ങൾക്കും എതിരാണെന്നും രാജ്യത്തെ നിയമങ്ങൾ പ്രകാരം സാധുവല്ലെന്നും യു.പി സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
സ്ത്രീകളിൽ ഒരാളുടെ മാതാവായ അഞ്ജു ദേവി തന്റെ 23കാരിയായ മകളെ 22കാരി തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കേസ് വാദം കേൾക്കലിനിടെ ഇരുവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ഏപ്രിൽ ഏഴിന് ഇരുവരും ജസ്റ്റിസ് ശേഖർ കുമാർ യാദവ് മുമ്പാകെ ഹാജരായി. ഈ വിവാഹം സാധുവായി അംഗീകരിക്കാൻ വിസമ്മതിച്ച കോടതി ഹേബിയസ് കോർപസ് ഹരജിയും തള്ളി.
Next Story

