Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡിനൊപ്പം ​െഡങ്കിപ്പനിയും; മ​നീഷ്​ സിസോദിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
കോവിഡിനൊപ്പം ​െഡങ്കിപ്പനിയും; മ​നീഷ്​ സിസോദിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
cancel

ന്യൂഡൽഹി: കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ നിരീക്ഷണത്തിലായിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി ​മനീഷ്​ സിസോദിയയെ ആരോഗ്യനില മോശമായതിനെ തുടർന്ന്​ ആശുപത്രിയിലേക്ക്​ മാറ്റി. ഇദ്ദേഹത്തിന്​ ഡെങ്കിപ്പനിയും സ്​ഥിരീകരിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു.

പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്​ലറ്റുകളുടെ അളവ്​ കുറയുകയും ചെയ്​തതിനെ തുടർന്നാണ്​ ലോക്​ നായക്​ ജയപ്രകാശ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. സെപ്​റ്റംബർ 14ന്​ കോവിഡ്​ സ്​ഥിരീകരിച്ച ശേഷം അദ്ദേഹത്തി​െൻറ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

കോവിഡ്​ സ്​ഥിരീകരിച്ച വിവരം അദ്ദേഹംതന്നെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. താൻ വീട്ടിൽ ചികിത്സയിൽ തുടരുകയാണെന്നും താനുമായി സമ്പർക്കത്തിലായ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ബുധനാഴ്​ചയാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story