രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11,439; 377 മരണം
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. 24 മണിക്കൂറിനുള്ളി ൽ 1400 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 11,439 ആയി. കേന്ദ്രആരോഗ്യമന്ത്ര ാലയം പുറത്തുവിട്ട കണക്കുപ്രകാരം ഇതുവരെ 377 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 9756 പേരാണ് ചികിത്സയിലുള്ളത്. 1306 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,687 ആയി ഉയർന്നു. ഇവിടെ 160 പേർക്കാണ് ജീവൻ നഷ്ടമായത്. ഡൽഹിയിൽ 1,561 രോഗബാധിതരാണുള്ളത്. 28 പേർ മരിച്ചു. തമിഴ്നാട്ടിൽ 11 പേർ കോവിഡ് ബാധിച്ച് മരിക്കുകയും 1,204 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയും തമിഴ്നാടും ഡൽഹിയും രാജസ്ഥാനും മധ്യപ്രദേശുമെല്ലാം രോഗവ്യാപനത്തെ പിടിച്ചുകെട്ടാനാവാതെ വലയുകയാണ്. 730 പേർക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശിൽ 50 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 617 പേർക്ക് കോവിഡ് ബാധിക്കുകയും 26 പേർ മരിക്കുകയും ചെയ്തു.
