കോവിഡ് 19: എസ്.എസ്.സി, െസറ്റ് പരീക്ഷകൾ മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: കോവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് മാർച്ച് 29ന് നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു. കൂടാത െ സ്റ്റാഫ് സെലക്ഷൻ കമീഷൻ വിവിധ റിക്രൂട്ട്മെൻറ് പരീക്ഷകളും മാറ്റിവെച്ചു.
മാർച്ച് 17ന് ആരംഭിച്ച കൈമ്പൻഡ് ഹയർ സെക്കൻഡറി പരീക്ഷ നിർത്തിവെച്ചിരിക്കുകയാണ്. മാർച്ച് 20 മുതൽ 28വരെ എഴുതാൻ ഹാൾടിക്കറ്റ് നൽകിയവർക്കുള്ള പുതിയ തീയതി പിന്നീട് അറിയിക്കും.
മാർച്ച് 30 മുതൽ നടത്താനിരുന്ന ജൂനിയർ എൻജിനീയർ റിക്രൂട്ട്മെൻറ് പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾ www.ssc.nic.in ൽ ലഭിക്കും.
രാജ്യത്ത് 210ഓളം പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലിൻെറ ഭാഗമായാണ് നടപടി. കേരളത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
