Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോവധം: അഞ്ചുപേരുടെ വസ്തുവകകൾ കണ്ടുകെട്ടാൻ നടപടി
text_fieldsbookmark_border
മുസഫർനഗർ: വീട്ടിൽ ഗോമാംസം സൂക്ഷിച്ചെന്ന കേസിൽ ഒളിവിലുള്ള അഞ്ചുപേരുടെ വസ്തുവകകൾ കണ്ടുകെട്ടാൻ പൊലീസ് നീക്കമാരംഭിച്ചു. ചന്ദ്, ഇൻസാഫ്, മെഹർബാൻ, കെയ്സർ, മുകമ്മൽ എന്നിവർക്കെതിരെയാണ് നടപടിയെന്ന് സ്േറ്റഷൻ ഹൗസ് ഒാഫിസർ ആനന്ദ് പ്രകാശ് അറിയിച്ചു. ഇവരുടെ വീടുകളിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചു. ഏപ്രിൽ 27നാണ് പൊലീസ് നടത്തിയ റെയ്ഡിൽ ഒരു വീട്ടിൽനിന്ന് മാംസം പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
Next Story
