സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ പാർട്ടി കോൺഗ്രസ് സെപ്റ്റംബറിൽ
text_fieldsകോഴിക്കോട്: സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ 12ാം പാർട്ടി കോൺഗ്രസ് 2022 സെപ്റ്റംബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കുമെന്ന് ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആന്ധ്രയിൽ ഗുണ്ടൂരിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഏറ്റവും കാലപ്പഴക്കമുള്ള ഫാഷിസ്റ്റ് സംഘടനയായ ആർ.എസ്.എസ് നേതൃത്വത്തിലുള്ള മോദി ഭരണത്തിൽ ഇന്ത്യ, ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലാണ്. മാർക്സിസ്റ്റ് ലെനിനിസ്റ്റ് ശക്തികളുടെ ഒന്നിപ്പിന് പാർട്ടി ശ്രമിക്കും. റാലിയോടെ തുടങ്ങുന്ന പാർട്ടി കോൺഗ്രസിൽ 18 സംസ്ഥാനങ്ങളിലെ 350 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ, എം.പി. കുഞ്ഞിക്കണാരൻ, എ.എം. സ്മിത, എ.എം. അഖിൽ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

