Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കൽ; മേയ് ഒമ്പതിന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി
text_fieldsbookmark_border
ന്യൂഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ട ഹരജികളിൽ മേയ് ഒമ്പതിന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങാണ് വിഷയം ഉന്നയിച്ചത്. തുടർന്ന് സുപ്രീംകോടതി വാദം കേൾക്കുന്നത് മേയ് ഒമ്പതിലേക്ക് ലിസ്റ്റ് ചെയ്യുകയായിരുന്നു.
ജനുവരി 16ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ബന്ധപ്പെട്ട ഹരജികളിൽ പ്രതികരണം തേടിയിരുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി തയാറാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്നതിൽ നേരത്തെ ഡൽഹി ഹൈകോടതി ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരായ ഹരജിയും സുപ്രീം കോടതി പരിഗണിക്കും.
Next Story

