Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസാധുവാക്കിയ നോട്ടുമായി കരയുന്ന വിദേശ വനിത; വിഡിയോ കണ്ടത് 13 ലക്ഷം പേർ
text_fieldsbookmark_border
പനാജി: അസാധുവാക്കിയ 1000ത്തിെൻറ നോട്ടും കൈയിൽ പിടിച്ച് കരയുന്ന വിദേശ വനിതയുടെ വിഡിയോ ഇതിനകം കണ്ടത് 13 ലക്ഷം പേർ. സ്ഥലം ഗോവ വിമാനത്താവളം. അനുവദനീയമായതിൽ കൂടുതൽ ലഗേജ് കൊണ്ടുപേകുന്നതിന് 1600 രൂപ യുവതി ഇൻറികോ വിമാന അധികൃതർക്ക് നൽകേണ്ടിയിരുന്നു.
എന്നാൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളോ 100 രൂപ നോട്ടുകളോ ഇല്ലാത്ത യുവതിയുടെ പക്കൽ പിൻവലിച്ച 1000 രൂപയുടെ രണ്ട് നോട്ടുകളാണുണ്ടായിരുന്നത്. ഇത് സ്വീകരിക്കാനോ നോട്ട് മാറ്റി നൽകാനോ ജീവനക്കാർ തയ്യറാകാത്തതിൽ വിഷമിച്ചാണ് യുവതി കരഞ്ഞത്. പിന്നീട് മ റ്റൊരാളാണ് യുവതിക്ക് പുതിയ രണ്ടായിരത്തിെൻറ നോട്ട് നൽകി പ്രശ്നം പരിഹരിച്ചത്.
നവംബർ എട്ടിന് ബി.ജെ.പി സർക്കാർ നോട്ട് പിൻവലിക്കൽ പ്രഖ്യാപനം നടത്തിയശേഷം മൂന്നാം ദിവസമാണ് ഇൗ വിഡിയോ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
Next Story
