Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിഗ്ജോം ചുഴലിക്കാറ്റ്: ഒഡീഷയിൽ മുൻകരുതൽ പ്രവർത്തനം ഊർജിതം; സ്കൂളുകൾക്ക് നാളെ അവധി

text_fields
bookmark_border
Cyclone Michaung
cancel

ഭുവനേശ്വർ: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​ കൊ​ണ്ട മി​ഗ്ജോം ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് തീരം തൊടാനിരിക്കെ ഒഡീഷയിൽ മുൻകരുതൽ പ്രവർത്തനം ഊർജിതമാക്കി സംസ്ഥാന സർക്കാർ. ഒഡീഷയിലെ മുഴുവൻ തീരപ്രദേശത്തും തെക്കൻ ജില്ലകളിലെ കലക്ടർമാർക്കും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, കൃഷി വകുപ്പിന്‍റെ ഫീൽഡ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി.

ഒഡീഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഗജപതി, ഗൻജം, പുരി, ജഗത്സിങ് പൂർ എന്നീ പ്രദേശങ്ങളിൽ പ്രവേശിക്കുമ്പോൾ 35-45 മുതൽ 55 വരെ വേഗത ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തുടർന്ന് 40-50 മുതൽ 60 കിലോമീറ്റർ വരെ കാറ്റിന്‍റെ വേഗത വർധിക്കാനും സാധ്യതയുണ്ട്.

ഗജപതി ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അങ്കണവാടികൾക്കുമാണ് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റിന് മുന്നോടിയായി വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലയിലെ തഹസിൽദാർമാർക്കും ജാഗ്രതാ നിർദേശം നൽകാൻ പി.ആർ.ഡിക്കും ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

ഒഡീഷയിലെ തെക്കൻ ഭാഗങ്ങളിലും തീര പ്രദേശങ്ങളിലും നാളെ വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാക്കൻഗിരി, കോരാപുട്ട്, റായ്ഗഡ്, ഗജപതി, ഗൻജം, പുരി, കാണ്ഡമൽ, നബരൻഗഞ്ച്, കാലഹണ്ടി, നയാഗഡ്, ഖുർദ, ജഗത്സിങ് പൂർ, കട്ടക് എന്നിവിടങ്ങളിലാണ് ഇടിയോട് കൂടിയ മഴക്ക് സാധ്യതയുള്ളത്.

തെ​ക്ക​ൻ ആ​ന്ധ്ര തീ​ര​ത്തേ​ക്കു നീ​ങ്ങു​ന്ന മി​ഗ്ജോം ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ഇന്ന് ഉ​ച്ച​ക്ക് നെ​ല്ലൂ​രി​നും മ​ച്ചി​ലി​പ​ട്ട​ണ​ത്തി​നു​മി​ട​യി​ൽ ബാ​പ​ട്‍ല​ക്കു സ​മീ​പം മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ക​ര​യി​ൽ തൊ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചിട്ടുള്ളത്. ആ​ന്ധ്ര​യി​ൽ മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cyclone Michaung: Bring Rain In Odisha
Next Story