Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുഡ്ക നൽകിയില്ല, യു.പിയിൽ ദലിത് യുവാവിനെ തീക്കൊളുത്തി കൊല്ലാൻ ശ്രമം
text_fieldsbookmark_border
ലക്നൗ: ഗുഡ്ക നൽകാത്തതിനെ തുടർന്ന് യു.പിയിൽ ദലിത് യുവാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഉത്തർപ്രദേശിലെ മാതുര ജില്ലയിലാണ് ഗുഡ്ക നൽകാത്തതിനെ തുടർന്ന് പർദേശി എന്ന യുവാവിനെ തീകൊളുത്തിയത്. െപാള്ളലേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.
സാധനങ്ങൾ വാങ്ങുന്നതിനായി കടയിലെത്തിയ പർദേശിയോട് രാജു, രാഹു താക്കൂർ എന്നിവർ ഗുഡ്ക ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ തയാറാകാതിരുന്നതോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ഇയാളുടെ സഹോദരൻ മൊഴി നൽകിയത്.
പർദേശിയെ തീകൊളുത്തിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Next Story
