
മുംബൈയിൽ തൂങ്ങിമരിച്ച നിലയിൽ സഹോദരിമാരുടെ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി
text_fieldsമുംബൈ: നവി മുംബൈയിൽ ഐറോലിയിലെ ഫ്ലാറ്റിൽ അഴുകിയ നിലയിൽ സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും.
പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും െപാലീസ് പറഞ്ഞു.
33കാരിയായി ലക്ഷ്മി പന്താരി, 26കാരി സ്നേഹ എന്നിവരാണ് മരിച്ചത്. ഇവരുടെ ഫ്ലാറ്റിൽനിന്ന് അഴുകിയ ഗന്ധം വന്നതോടെ സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.
അകത്തുനിന്ന് പൂട്ടിയ വാതിലൽ തകർത്താണ് പൊലീസ് ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ചത്. ഇരുവരും സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സമീപത്തെ കുട്ടികൾക്ക് ട്യൂഷനെടുത്താണ് ഇരുവരും കഴിഞ്ഞിരുന്നത്. അയൽവാസികളുമായി അടുപ്പം പുലർത്തിയിരുന്നില്ല. ഇവരുടെ പിതാവ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. മാതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ചയാണ് ഇവരെ സമീപവാസികൾ അവസാനമായി കണ്ടതെന്നും പൊലീസ് പറഞ്ഞു.
