Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.കെ നഗർ: ദീപ ജയകുമാറി​െൻറയും വിശാലി​െൻറയും നാമനിർദേശപത്രിക തള്ളി

text_fields
bookmark_border
deepa-vishal
cancel

ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്​ തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും നടൻ വിശാലും സമർപ്പിച്ച നാമനിർദേശ പത്രിക സൂക്ഷമ പരിശോധനയില്‍ തള്ളി. ദീപ സമർപ്പിച്ച അപേക്ഷയിൽ നിരവധി വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ പത്രിക തള്ളിയത്​. ദീപയുടെ സ്വത്തു വിവരങ്ങൾ പത്രികയിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന്​ സൂക്ഷ്​മപരിശോധനയിൽ കണ്ടെത്തി. നവംബർ 23 നാണ്​ വരാണധികാരിക്ക്​ ദീപ പത്ര സമർപ്പിച്ചത്​. 

വിശാലിനെ പിന്തുണണച്ചവരുടെ പേര്​ വിവരങ്ങൾ തെറ്റായി നൽകിയതിനെ തുടർന്നാണ്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ പ​ത്രിക തള്ളിയത്​. 

ജയലളിതയുടെ മരണത്തെ തുടർന്ന്​ രാഷ്​ട്രീയത്തിലേക്കിറങ്ങിയ ദീപ ‘എം.ജി.ആർ അമ്മ ദീപ പേരവൈ’ എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. ജയലളിതയുടെ യഥാർഥ പിൻമാഗി താനാണെന്നും അവർ പ്രതിനിധീകരിച്ച ആർ.കെ നഗറിൽ മത്സരിച്ച്​ വിജയിക്കുമെന്നും ദീപ പറഞ്ഞിരുന്നു. 

ഡിസംബർ 21 നാണ്​ ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ്​ നടക്കുക. ഡിസംബർ 24 ന്​ ഫലം പ്രഖ്യാപിക്കും. 


 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Deepa Jayakumar's nomination for RK Nagar has been rejected- India news
Next Story