Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ഭി​ഭാ​ഷ​കർ മർദിച്ച സംഭവം: തെരുവിൽ ​പ്രതിഷേധവുമായി ഡൽഹി പൊലീസ്

text_fields
bookmark_border
delhi-police
cancel

ന്യൂഡൽഹി: തീ​സ് ഹ​സാ​രി കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​കർ മർദിച്ച സംഭവത്തിൽ തെരുവിൽ ​പ്രതിഷേധവുമായി ഡൽഹി പൊലീസ്. ഡ ൽഹി പൊലീസ് ആസ്ഥാനത്ത് പ്ലക്കാർഡ് ഉയർത്തിയാണ് ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധിക്കുന്നത്.

പ്രതിഷേധ ത്തിന്‍റെ ഭാഗമായി സമരക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. 'പൊലീസിനെ സംരക്ഷിക്കുക, ഞങ്ങളും മനുഷ് യരാണ്' എന്നീ വാചകങ്ങൾ എഴുതിയ പ്ലക്കാർഡും ഇവർ പിടിച്ചിട്ടുണ്ട്.

കുറ്റക്കാരായ അഭിഭാഷകരെ അറസ്റ്റ് ചെയ്യാമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയില്ല. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആക്രമണം നടത്തിയ അഭിഭാഷകരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഉടൻ തന്നെ അറസ്റ്റ് നടക്കുമെന്നുമാണ് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചത്.

ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്കാ​ണ് തീ​സ് ഹ​സാ​രി കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​രും ഡ​ൽ​ഹി പൊ​ലീ​സും ഏ​റ്റു​മു​ട്ടി​യ​ത്. അ​ഡീ​ഷ​ണ​ല്‍ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ അ​ട​ക്കം 21 പൊ​ലീ​സു​കാ​ര്‍ക്കും എ​ട്ട്​ അ​ഭി​ഭാ​ഷ​ക​ര്‍ക്കും നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും സംഘർഷത്തിൽ പ​രി​ക്കേ​റ്റി​രു​ന്നു.

സം​ഘ​ര്‍ഷ​ത്തി​നി​ടെ പൊ​ലീ​സ് ജീ​പ്പ​ട​ക്കം 17 വാ​ഹ​ന​ങ്ങ​ൾ അ​ഗ്​​നി​ക്കി​ര​യാ​യി. പ​രി​ക്കേ​റ്റ ര​ണ്ട്​ അ​ഭി​ഭാ​ഷ​ക​ർ ആശുപത്രിയിൽ ചികിത്സയിലാ​ണ്. പാ​ര്‍ക്കി​ങ്ങി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​മാ​ണ് വെ​ടി​വെ​പ്പി​ലും വാ​ഹ​ന​ങ്ങ​ള്‍ തീ​യി​ടു​ന്ന​തി​ലേ​ക്കും എ​ത്തി​യതെ​ന്നാ​ണ്​ പൊ​ലീ​സ്​ വാ​ദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Cops Protest to Streets against Lawyers Attack -India news
Next Story