Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫെയർവെൽ പാർട്ടി ദുരന്തമായി; ഡാൻസ് ചെയ്യുന്നതിനിടെ പൊലീസുകാരന് ദാരുണാന്ത്യം

text_fields
bookmark_border
ഫെയർവെൽ പാർട്ടി ദുരന്തമായി; ഡാൻസ് ചെയ്യുന്നതിനിടെ  പൊലീസുകാരന് ദാരുണാന്ത്യം
cancel

ന്യൂ ഡൽഹി: ഡൽഹി സ്റ്റേഷൻ ഹൗസിലെ ഫെയർവെൽ പാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ മരണപ്പെട്ട് പൊലീസ് ഹെഡ് കോൺസ്റ്റ്ബിൾ. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നോർത്ത് ഡൽഹിയിലെ രൂപ് നഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഫെയർവെൽ പാർട്ടിക്കിടെയിലായിരുന്നു മരണം നടന്നത്.

മരണപ്പെട്ട രവി കുമാർ ഉത്തർപ്രദേശിലെ ഭാഗ്പാട് സ്വദേശിയാണ്. 2010ലാണ് അദ്ദേഹം ഡൽഹി പൊലീസിൽ ചാർജെടുക്കുന്നത്. രൂപ് നഗർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ട്രാൻസ്ഫർ ലഭിച്ച് പോകുന്നത് സംബന്ധിച്ച് നടത്തിയ പാർട്ടിയായിരുന്നു ബുധനാഴ്ച നടന്നത്. ഇതിനിടെ നൃത്തം ചെയ്യുകയായിരുന്ന രവി കുമാർ നെഞ്ച് വേദനയെടുത്ത് വീഴുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ബാരാ ഹിന്ദു റാവോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ രവികുമാർ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - delhi police constable died during a farewell party
Next Story