ഡൽഹിയിലെ അന്തരീക്ഷ വായു മോശമായി തുടരുന്നു
text_fieldsന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ അന്തരീക്ഷ മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. പൊടിക്കാറ്റുമൂലമുണ്ടായ മലിനീകരണം തുടർച്ചയായ ആറാം ദിവസമാണ് മോശമായി തുടരുന്നത്. ശനിയാഴ്ച കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിെൻറ റിപ്പോർട്ട് പ്രകാരം ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (പി.എം) 10െൻറ നില 522 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. പി.എം 2.5 മോശം അവസ്ഥയിൽനിന്ന് അപകടകരമായ നിലയിലേക്കു മാറി. രാജസ്ഥാനിൽ വീശിയടിച്ച കാറ്റാണ് ഡൽഹിയിലെ അന്തരീക്ഷനില മോശമാക്കിയത്. പൊടിക്കാറ്റ് ചൂട് വർധിക്കാനും കാരണമായി. അന്തരീക്ഷത്തിലെ പൊടി കുറക്കാൻ മുനിസിപ്പാലിറ്റികൾ വെള്ളം സ്പ്രേ ചെയ്യുന്നുണ്ട്.
