Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രക്ഷോഭരംഗത്തെ കർഷകർക്ക് ചൂടുകുപ്പായം വാങ്ങാൻ ഒരു കോടി നൽകി ദിൽജിത് ദൊസാൻഝ്

text_fields
bookmark_border
കർഷക സമരത്തെ പരിഹസിച്ച നടി കങ്കണക്കെതിരെ രൂക്ഷവിമർശനമുയർത്തി ദിൽജിത് ശ്രദ്ധേയനാ‍യിരുന്നു
പ്രക്ഷോഭരംഗത്തെ കർഷകർക്ക് ചൂടുകുപ്പായം വാങ്ങാൻ ഒരു കോടി നൽകി ദിൽജിത് ദൊസാൻഝ്
cancel

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക് കടുത്ത തണുപ്പിൽ നിന്ന് രക്ഷ നേടാനായി ചൂടുകുപ്പായങ്ങൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദൊസാൻഝ്. പഞ്ചാബി ഗായകനായ സിൻഘയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ ഇന്ന് കർഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യാനായി ദിൽജിത് ദൊസാൻഝ് എത്തിയിരുന്നു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ നിരവധി താരങ്ങളിലൊരാളാണ് ദിൽജിത്. നേരത്തെ, കർഷക സമരത്തെ പരിഹസിച്ച നടി കങ്കണക്കെതിരെ രൂക്ഷവിമർശനമുയർത്തി ദിൽജിത് ശ്രദ്ധേയനാ‍യിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന സമരം ചരിത്രമാണെന്നും ഈ സമരചരിത്രം വരുംതലമുറകൾ ഏറ്റുപാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിശൈത്യമാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. കൊടുംതണുപ്പിനെ അതിജീവിച്ചാണ് കർഷക സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഒന്നിലേറെ കർഷകർ സമരരംഗത്ത് മരണപ്പെട്ടിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story