അമിത് ഷായെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്ന ആവശ ്യവുമായി കോൺഗ്രസ്.പാർട്ടി നേതൃത്വം ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് സ ത്യവാങ്മൂലത്തിൽ അമിത് ഷാ ചില കാര്യങ്ങൾ മറച്ചുവെച്ചുവെന്നാണ് കോൺഗ്രസിൻെറ ആരോപണം.
ഗാന്ധിനഗറിലെ സ്ഥല ത്തെ കുറിച്ചും ബാങ്ക് വായ്പയെ സംബന്ധിച്ചും അമിത് ഷാ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അമിത് ഷായുടെ ഉടമസ്ഥതയിൽ ഗാന്ധി നഗറിലുള്ള സ്ഥലത്തിന് 25 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വില കാണിച്ചിരിക്കുന്നത്. സർക്കാറിൻെറ വിലനിലവാരം അനുസരിച്ച് 66.5 ലക്ഷമാണ് സ്ഥലത്തിൻെറ മതിപ്പ് വില. മകൻ ജെയ് ഷായ്ക്കായി എടുത്ത വായ്പകളെ കുറിച്ചുള്ള വിവരങ്ങളും അമിത് ഷാ മറച്ചുവെച്ചുവെന്നാണ് ആരോപണം.
പ്രശ്നത്തിൽ അതിവേഗത്തിൽ നടപടിയെടുക്കണമെന്ന് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നു. അമിത് ഷായെ മൽസരിക്കുന്നതിൽ നിന്ന് കമീഷൻ ഉടൻ വിലക്കണം. തെറ്റായ സത്യവാങ്മൂലം നൽകിയതിൽ അമിത് ഷാക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
