കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് കോവിഡ്
text_fieldsബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ രാജാജി നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിെല മുതൽ അദ്ദേഹത്തിന് ജലദോഷവും പനിയും പുറം വേദനയും അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.
ഡി.െക. ശിവകുമാറിന് വേഗത്തിൽ അസുഖം ഭേദമാവട്ടേയെന്ന് കർണാടക മുൻമുഖ്യമന്ത്രിയും ജെ.ഡി(എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.
ഈ മാസം ആദ്യം കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് യെദിയൂരപ്പ തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പുറത്തു വിട്ടിരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ 5851 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 81,230 പേരാണ് നിലവിൽ കർണാടകയിൽ ചികിത്സയിലുള്ളത്. 1,97,625 പേർ കോവിഡ് മുക്തരായി. 31,67,323 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

