Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയുടേത് ഫാഷിസ്റ്റ് സർക്കാർ; തന്നെയും അറസ്റ്റ് ചെയ്യൂ -സ്റ്റാലിൻ

text_fields
bookmark_border
ബി.ജെ.പിയുടേത് ഫാഷിസ്റ്റ് സർക്കാർ; തന്നെയും അറസ്റ്റ് ചെയ്യൂ -സ്റ്റാലിൻ
cancel

ചെന്നൈ: ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ജനാധിപത്യ വിരുദ്ധ പ്രവർത്തനവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ബി.ജെ.പി സർക്കാർ ഫാഷിസ്റ്റെന്ന് തന്നെയാണ് അഭിപ്രാ‍യം. തന്നെയും അറസ്റ്റ് ചെയ്യൂവെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

അഭിപ്രായ സ്വാതന്ത്രത്തിന് നേരെയുള്ള സർക്കാർ ആക്രമണമാണിത്. അറസ്റ്റ് ചെയ്ത വിദ്യാർഥിയെ പുറത്തുവിടണം. സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുമോയെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ബി.ജെ.പിക്കും കേന്ദ്രസർക്കാറിനുമെതിരെ വിമാനത്തിൽ വെച്ച് മുദ്രാവാക്യം മുഴക്കിയതിനാണ് കാനഡയിലെ മോൺട്രിയൽ സർവ്വകലാശാലയിലെ ഗവേഷക സോഫിയയാണ്​ അറസ്​റ്റിലായത്​. ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചതിനാണ്​ അറസ്​റ്റ്​.

ചെന്നൈയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള വിമാന യാത്രയിലാണ് സംഭവം. വിമാനത്തിനകത്ത്​ വെച്ച്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ തമിഴിസൈ സൗന്ദർരാജനു നേരെ സോഫിയ ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിന്​ കാരണമാവുകയും സോഫിയയെ അറസ്റ്റ്​ ചെയ്യുകയുമായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - DMK chief Stalin condemns Tamil Nadu student Lois Sofia’s arrest, accuses govt of stifling free speech
Next Story