Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുനെൽവേലിയിൽ ഡി.എം.കെ. നേതാവും ഭർത്താവും വേലക്കാരിയും കൊല്ലപ്പെട്ടു

text_fields
bookmark_border
uma-maheswari
cancel

തിരുനെൽവേലി: ഡി.എം.കെ. നേതാവും തിരുനെൽവേലി കോർപറേഷൻ മുൻ മേയറുമായ ഉമാ മഹേശ്വരി(65)യും ഭർത്താവും വേലക്കാരിയും കൊല ്ലപ്പെട്ടു. ഭർത്താവ് മുരുഗശങ്കരൻ (74), വേലക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

തിരുനെൽവേലി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടിൽവെച്ചാണ് കൂട്ടകൊലപാതകം നടന്നത്. വീട്ടിലെ കബോർഡ് തുറന്ന നിലയിലാണെന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

ഫോറൻസിക് സംഘവും പൊലീസ് നായയും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് അസിസ്റ്റന്‍റ് കമീഷണറുടെ മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

തിരുനെൽവേലി കോർപറേഷന്‍റെ ആദ്യ മേയറാണ് (1996-2001) ഉമാ മഹേശ്വരി. 2011ൽ ശങ്കരൻകോവിൽ സീറ്റിൽ ഡി.എം.കെ ടിക്കറ്റിൽ നിന്ന് നിയമസഭയിലേക്ക് മൽസരിച്ചിരുന്നു. ദേശീയപാത വകുപ്പിലെ എൻജിനീയറായിരുന്നു മുരുഗശങ്കരൻ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - DMK Leader Killed in Tirunelveli -India News
Next Story