Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടുജോലിക്കാരിയെ മർദ്ദിച്ച് മുടിമുറിച്ച് ദമ്പതികൾ

text_fields
bookmark_border
വീട്ടുജോലിക്കാരിയെ മർദ്ദിച്ച് മുടിമുറിച്ച് ദമ്പതികൾ
cancel
Listen to this Article

ന്യൂഡൽഹി: വീട്ടുജോലിക്കാരിയായ 48കാരിയെ തൊഴിലുടമകൾ മർദ്ദിച്ച് മുടിമുറിച്ചുകളഞ്ഞതായി പരാതി. വെസ്റ്റ് ഡൽഹിയിലെ രജൗരി ഗാർഡനിൽ ഞായറാഴ്ചയാണ് സംഭവം. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ രജനിക്കാണ് ദുരനുഭവം.

ഇവർ ഇപ്പോൾ ചികിത്സയിലാണ്. പ്രതിമാസം 7,000 രൂപക്കായിരുന്നു രജനി അഭിനീത് എന്നയാളുടെ വീട്ടിൽ പണിക്ക് നിന്നത്. തൊഴിലാളികളെ നൽകുന്ന ഒരു ഏജൻസിയാണ് ഇവരെ വീട്ടിൽ ജോലിക്ക് നിയമിച്ചത്. അഭിനീതും ഭാര്യയും തന്നെ നിരന്തരം ശാരീരികമായി ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്ന് രജനി പറഞ്ഞു.

ജോലിക്ക് നിർത്തിയ ഏജൻസി ഉടമ എത്തിയപ്പോൾ രജനി അവശനിലയിൽ മൂത്രത്തിൽ കിടക്കുകയായിരുന്നു. ഇയാൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അഭിനീതിനും ഭാര്യക്കുമെതി​രെ കേസെടുത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Domestic Help, Thrashed By Delhi Couple, Found In Pool Of Urine
Next Story