Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.​െഎ.എ.ഡി.എം.കെ പിളർത്താൻ വിമതരെ അനുവദിക്കരുത്​ –ശശികല

text_fields
bookmark_border
എ.​െഎ.എ.ഡി.എം.കെ പിളർത്താൻ വിമതരെ അനുവദിക്കരുത്​ –ശശികല
cancel

ചെന്നൈ: ജയലളിതയുടെ മരണത്തെതുടർന്നുണ്ടായ പ്രതിസന്ധി മുതലെടുത്ത്​ പാർട്ടിയെ പിളർത്താൻ വിമതരെ അനുവദിക്കരുതെന്ന്​ എ.​െഎ.എ.ഡി.എം.കെ നേതാവ്​ ശശികല പാർട്ടി പ്രവർത്തകരോട്​ ആഹ്വാനം ചെയ്​തു. എ.​െഎ.എ.ഡി.എം.കെ സ്​ഥാപക നേതാവ്​ എം.ജി രാമചന്ദ്ര​​െൻറ ജൻമവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ജയലളിത ഒഴിച്ചിട്ട ശൂന്യത നികത്താൻ ആർക്കും സാധിക്കി​ല്ല. ഇൗ അവസരത്തിൽ വിമതരെ പാർട്ടി പിളർത്താൻ അനുവദിക്കാതിരിക്കുക എന്നത്​ കോടിക്കണക്കിന്​ വരുന്നപാർട്ടി പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്​. പ്രവർത്തകരു​െട കഠിനാധ്വാനവും ആത്​മാർത്ഥതയുമാണ്​ ജയലളിത അംഗീകരിച്ചത്​. ജാതിയും മതവുമല്ല ഉന്നതങ്ങളിലെത്താനുള്ള  മാനദണ്ഡമെന്നും ശശികല പറഞ്ഞു.

ജയലളിതയോടൊപ്പമുണ്ടായിരുന്ന 33 വർഷങ്ങളെ കുറിച്ച്​ അവർ ഒാർത്തു. പാർട്ടിക്ക്​ വേണ്ടി കഠിനമായി അധ്വാനിക്കാനും അതുവഴി പാർട്ടിയെ പിളർത്താൻ കാത്തിരിക്കുന്ന ശത്രുക്കളെ തുരത്താനും സാധിക്ക​െട്ട എന്നും ഇതാവ​െട്ട ഇത്തവണത്തെ എം.ജി.ആർ ജൻമവാർഷിക പ്രതിജ്​ഞ എന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Don't Let Rivals Exploit Crisis After Jaya's Death: Sasikala To Party Men
Next Story