സ്കൂൾ ബസിൽ യുവതിയെ ഡ്രൈവർ പീഡിപ്പിച്ചു
text_fieldsബംഗളൂരു: നഗരത്തിലെ സ്വകാര്യ സ്കൂളിലെ ബസിൽ ഡ്രൈവർ യുവതിയെ പീഡിപ്പിച്ചു. മറ്റൊരു സ്കൂൾ ജീവനക്കാരിയായ 32 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ശിവകുമാർ (42) എന്നയാളെ ചന്ദ്ര ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് 5.30 ഓടെ നായന്ദനഹള്ളി ജങ്ഷൻ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു യുവതി.
ഈ സമയം ബസിൽ തനിച്ചു മടങ്ങുകയായിരുന്ന ഡ്രൈവർ സഹായം വാഗ്ദാനം ചെയ്ത് ബസിൽ കയറ്റിയശേഷം നാഗർഭാവി സർവിസ് റോഡിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം യുവതി മകനെ അറിയിക്കുകയും ബസിന്റെ ചിത്രം മൊബൈൽഫോണിൽ പകർത്തുകയും ചെയ്തു. ഇതിനുശേഷം യുവതിയുടെ മകൻ ബസ് കണ്ടെത്തുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തു.
സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പീഡനം സംബന്ധിച്ച വിവരം പുറത്തുവന്നത്. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

