Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിലെ കച്ചിൽ വീണ്ടും ഭൂചലനം; ആളപായമില്ല

text_fields
bookmark_border
ഗുജറാത്തിലെ കച്ചിൽ വീണ്ടും ഭൂചലനം; ആളപായമില്ല
cancel

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ റിക്ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കൽ റിസർച്ച് അറിയിച്ചു. ലഖ്പത്തിന് 76 കിലോമീറ്റർ വടക്ക്-വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിങ്കളാഴ്ച രാവിലെ 10.44 നാണ് ഉണ്ടായത്. ആളപായമോ വസ്തു നാശനഷ്ടങ്ങളോ ജില്ലാ ഭരണകൂടം റിപ്പോർട്ട് ചെയ്തിട്ടില്ല.

കച്ചിൽ തീവ്രത മൂന്നിന് മുകളിലുള്ള ഈ മാസത്തെ രണ്ടാമത്തെ ഭൂചലനമാണിത്. ഡിസംബർ 7 ന് 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ 18ന് ഇവിടെ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും നവംബർ 15 ന് വടക്കൻ ഗുജറാത്തിലെ പാടാനിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി.

ഗുജറാത്തിൽ ഭൂകമ്പ സാധ്യത കൂടുതലാണ്. 2001 ജനുവരി 26ന് കച്ചിലുണ്ടായ ഭൂകമ്പം കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ മൂന്നാമത്തെ വലുതും രണ്ടാമത്തെ വിനാശകരമായതുമാണെന്നാണ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Earthquake of 3.7 magnitude hits Gujarat's Kutch district
Next Story