Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി മദ്യനയ കേസിൽ വ്യവസായി അമിത് അറോറ അറസ്റ്റിൽ

text_fields
bookmark_border
enforcement directorate
cancel

ഡൽഹി മദ്യനയ കേസിൽ ബഡ്ഡി റീട്ടയ്ൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അമിത് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് ഇ.ഡി നീക്കം.

ഡൽഹിയിലെ മദ്യവിതരണ ലൈസൻസ് വിതരണം ചെയ്തതിൽ അഴിമതി നടന്നുവെന്ന് ആരോപിച്ച് 2021-22 വർഷത്തെ ഡൽഹി സർക്കാറിന്റെ മദ്യനയത്തിനെതിരെ ഇ.ഡിയും സി.ബി.ഐയും കേസെടുത്തിട്ടുണ്ട്. രണ്ട് ഏജൻസികളുടെ കേസിലും അമിത് അറോറ പ്രതിയാണ്.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എക്സൈസ് കമീഷണർ അർവ ഗോപി കൃഷ്ണ, ഡെപ്യൂട്ടി കമീഷ്ണർ ആനന്ദ് തിവാരി, അസിസ്റ്റന്റ് കമീഷണർ പങ്കജ് ഭട്നഗർ തുടങ്ങിയവരെല്ലാം കേസിൽ പ്രതികളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Excise case: ED arrests Amit Arora
Next Story