Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്‍റെ ഹരജിയെ എതിർത്ത് ഇ.ഡി

text_fields
bookmark_border
Arvind Kejriwal
cancel
camera_alt

അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഇടക്കാല ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹരജിയെ എതിർത്ത് ഇ.ഡി. കെജ്‌രിവാൾ ആരോഗ്യത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന് ഇ.ഡി അവകാശപ്പെട്ടു. ഡൽഹി കോടതി ജൂൺ 5ന് വീണ്ടും വാദം കേൾക്കും.

ആരോ​ഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം വസ്തുതകൾ മറച്ചുവെക്കുന്നുവെന്നും തെറ്റായ പ്രസ്താവനകൾ നടത്തുന്നുവെന്നും ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കീഴടങ്ങൽ സംബന്ധിച്ച കെജ്രിവാളിന്‍റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മേത്ത പറഞ്ഞു. കീഴടങ്ങൽ തീയതി സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദേശത്തിൽ മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നീട്ടണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടത്. ജയിലിലായിരുന്നപ്പോൾ തനിക്ക് മരുന്നുകൾ തന്നിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ആറു കിലോ ഭാരം കുറഞ്ഞു. അറസ്റ്റു ചെയ്യപ്പെടുമ്പോൾ 70 കിലോ ആയിരുന്നു ഭാരം. ജയിലിൽനിന്ന് പുറത്തുവന്നിട്ടും ശരീരഭാരം കൂട്ടാൻ കഴിഞ്ഞിട്ടില്ല. നിരവധി പരിശോധനകൾ നടത്താൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു. എന്നാൽ കെജ്‌രിവാളിന് ഒരു കിലോഗ്രാം ഭാരം കൂടിയതായി ഏജൻസി അവകാശപ്പെട്ടു. വൈദ്യപരിശോധന നടത്തുന്നതിന് പകരം രാജ്യത്തുടനീളം യാത്ര ചെയ്യുകയായിരുന്നുവെന്നും ഏജൻസി ആരോപിച്ചു.

കെജ്‌രിവാൾ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ തിഹാർ ജയിലിലേക്ക് പുറപ്പെടും. ജയിലിൽ അവർ തന്നെ ഉപദ്രവിച്ചേക്കാം. എന്നാൽ തല കുനിക്കാൻ തയാറല്ല. ജനങ്ങളെ കുറിച്ചാണ് ആശങ്ക. രാജ്യത്തിനായുള്ള നിങ്ങളുടെ സേവനം നിർത്തരുതെന്ന് കഴിഞ്ഞ ദിവസം കെജ്‌രിവാൾ പറഞ്ഞു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മേയ് പത്തിനാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ED opposes Arvind Kejriwals interim bail plea
Next Story