കള്ളപ്പണം വെളുപ്പിക്കൽ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ മൊഴിയെടുത്ത് ഇ.ഡി
text_fieldsമുംബൈ: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ മൊഴിയെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഞ്ചു മണിക്കൂർ നടിയെ ഇ.ഡി ചോദ്യം ചെയ്തു. സുകേഷ് ചന്ദ്രശേഖർ എന്നയാൾ നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലാണ് ഇ.ഡിയുടെ നടപടി.
കേസിലെ സാക്ഷിയാണ് ജാക്വലിൻ ഫെർണാണ്ടസെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല. നേരത്തെ ആഗസ്റ്റ് 24ന് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.
ഇത്തരത്തിൽ ചെന്നൈയിലെ ആഡംബര വസതിയിൽ നടത്തിയ പരിശോധനയിൽ 82.5 ലക്ഷം രൂപയും നിരവധി കാറുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തിരുന്നു. തുടർന്ന് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ഏകദേശം 200 കോടിയുടെ അനധികൃത പണമിടപാടുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

